കടയ്ക്കാവൂർ: അമിത വൈദ്യുതി ബില്ലിനെതിരെ കടയ്ക്കാവൂർ ഇലക്ട്രിക് സിറ്റി ആഫീസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അനൂപ്, ആർ.എസ്. ജോഷ്, അശോകൻ, മധുസൂദനൻ നായർ, സുനിൽ, ജയകുമാർ, ബീനാ രാജീവ്, സജി കടയ്ക്കാവൂർ, ജയന്തി സോമൻ, ലത, സന്തോഷ്, ആസാദ്, അനു എന്നിവർ സംസാരിച്ചു.