നെയ്യാറ്റിൻകര:വൈദ്യുത ബിൽ വർദ്ധനയ്ക്കെതിരെ കോൺഗ്രസ് അതിയന്നൂർ,നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമുകിൻകോട് കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡി .സി .സി.ജനറൽ സെക്രട്ടറി അഡ്വ.എം.മുഹിനുദീൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ഡി.സി.സി മെമ്പർമാരായ അഡ്വ.ആർ.അജയകുമാർ,അഞ്ചുവന്നി മോഹനൻ,വി.പി.സുനിൽകുമാർ,റസൽ,ശകുന്തള തുടങ്ങിയവർ പങ്കെടുത്തു.