-director

തിരുവനന്തപുരം: ശസ്ത്രക്രിയയ്‌ക്ക് വിധേയനായ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നില അതീവ ഗുരുതരം. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ കഴിയുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ആദ്യ സർജറി വിജയകരമായെങ്കിലും രണ്ടാമത്തെ സർജറിക്ക് അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

2007ൽ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സഹതിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി.