കടയ്ക്കാവൂർ: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ സദസ് സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഒന്നാം പാലം നെടുങ്ങണ്ട ഗുരുമന്ദിരം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി.ജി.ശാർക്കര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ഉദയസിംഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം ആലംകോട് ധാന ശീലൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പഴയനട വിശാഖ്, മണ്ഡലം കമ്മിറ്റിയംഗം ഹരിദാസ്, പഞ്ചായത്ത് കമ്മിറ്റിയംഗം ബിജു എന്നിവർ പങ്കെടുത്തു.