കാഞ്ഞിരംകുളം: വീടുകളിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്തവർക്കായി കാക്കത്തോട്ടം അംഗൻവാടിയിൽ സംഘടിപ്പിച്ച ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവ്വഹിച്ചു. ബി.ആർ.സിയാണ് പഠനത്തിന് ടി.വി സംഭാവനയായി നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ, ബി.ആർ.സി കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ, സരസ ദാസ്, ചാണി എൽ.എം.എസ്. എൽ.പി.എസ് ഹെഡ്മാസ്റ്റർ സജി വൈ.എസ്., അനിത തുടങ്ങിയവർ പങ്കെടുത്തു.