rt

വർക്കല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കണ്ണംബ, ചാലുവിള മേഖലകളിലെ കുട്ടികൾക്കായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ടിവി നൽകി. ഇത്തരത്തിലുള്ള നിരവധി കുട്ടികൾ ഈ മേഖലയിൽ ഉണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശോഭ സുരേന്ദ്രൻ ടിവിയുമായി പ്രദേശത്തെ ക്ലബുകളിൽ എത്തിയത്. ചാലുവിള മേഖലയിലെ കുട്ടികൾക്കായി ദേശബന്ധു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് കൈമാറിയ ടിവി, ക്ലബ്‌ പ്രസിഡന്റ് രാജേഷും സെക്രട്ടറി ഹരിശങ്കറും ചേർന്ന് ഏറ്റുവാങ്ങി. കണ്ണംബ പ്രദേശത്തെ കുട്ടികൾക്കായി നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് കൈമാറിയ ടിവി ക്ലബ്‌ പ്രസിഡന്റ് ഹേമന്ത്, സെക്രട്ടറി പ്രദീപ് എന്നിവരും ഏറ്റുവാങ്ങി. തുടർദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലബിൽ പഠനസൗകര്യം ലഭ്യമാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ബി.ജെ.പി വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് അജുലാൽ, വാർഡ് കൗൺസിലർമാരായ സ്വപ്ന ശേഖർ, പ്രിയ ഗോപൻ എന്നിവർ പങ്കെടുത്തു