പൂവാർ: വീടുകളിൽ ടിവിയോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലാത്ത കുട്ടികൾക്കായി കരുംകുളം വനിതാ ലൈബ്രറിയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ടിവി. സംഭാവനയായി നൽകിയ പുഷ്പം ക്ലീറ്റസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ലൈബ്രറിയുടെ സെക്രട്ടറിയുമായ രാജി ഫ്രാൻസിസ്, പഞ്ചായത്ത് മെമ്പറും ലൈബ്രറിയുടെ പ്രസിഡന്റുമായ സ്മിത ആൻഡ്രൂസ്, ലൈബ്രറി സ്ഥാപകൻ പ്രോസ്പർ, ഫ്രാക്ലിൻ.ജെ തുടങ്ങിയ പങ്കെടുത്തു.