ആറ്റിങ്ങൽ: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത 2500 ടി.വി ചലഞ്ചിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ജില്ലയിൽ 30 ടി.വികളുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 2 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. നജീബ്, ജില്ലാ സെക്രട്ടറി വി. അജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സതീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ബൈജു, എ.പി. ശ്രീകല, പി.സജി, സബ് ജില്ലാ സെക്രട്ടറി ബി.എസ്. ഹരിലാൽ, സബ് ജില്ലാ പ്രസിഡന്റ് എസ്. അരുൺ, ഡയറ്റ് സ്കൂൾ പ്രിൻസിപ്പൽ വി. പ്രേംരാജ്, ജി.രജിത് കുമാർ, ബിന്ദു.കെ, എം. രാജ്‌കുമാർ, ഇ. വിജയകുമാരൻ നമ്പൂതിരി, വി.എസ്. വിജി കുമാർ എന്നിവർ പങ്കെടുത്തു.