ആറ്റിങ്ങൽ:സമഗ്രശിക്ഷ കേരളം വഴി വിവിധ എജൻസികൾ മുഖേന സംഭാവനയായി ലഭിച്ച ടിവി ആറ്റിങ്ങൽ ബി.ആർ.സി പുരവൂർ സാംസ്‌കാരിക നിലയത്തിൽ സ്ഥാപിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ബി.ആർ.സി കോർഡിനേറ്റർ ലീന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഗോപകുമാർ,വാർഡ് മെമ്പർ എസ്. ഉണ്ണികൃഷ്ണൻ,യുവജനസമാജം ഗ്രന്ഥശാല സെക്രട്ടറി സി.ജി.കൃഷ്ണചന്ദ്രൻ,യുവജനസമാജം ഗ്രന്ഥശാല പ്രസിഡന്റ് വിനീത് വി.എ,വായനശാല ഭാരവാഹികളായ അഭിലാഷ്. എം,സായൂജ് ജെ.എസ്,നിതിൻ ബാബു,സജു.എസ് എന്നിവർ പങ്കെടുത്തു.
|
|