പാലോട്: അമിത വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ നന്ദിയോട്, പെരിങ്ങമ്മല വൈദ്യുതി ഓഫീസുകൾക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു. നന്ദിയോട് പ്രസിഡന്റ് രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ ടി.കെ. വേണുഗോപാൽ, പി. രാജീവൻ, ചന്ദ്രശേഖരപിള്ള, കുറുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ, ബി.എൽ. കൃഷ്ണപ്രസാദ്, ബി. സുശീലൻ, ബി.എസ്. രമേശൻ, പത്മാലയം മിനിലാൽ തുടങ്ങിയവർ നേതൃത്വം നൽകി. പെരിങ്ങമ്മലയിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് തെന്നൂർ ഷാജിയുടെ അദ്ധ്യക്ഷതയിൽ ഡി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ബി. പവിത്രകുമാർ, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൗഷാദ്, പള്ളിവിള സലീം, ഇടവം ഷാനവാസ്, നാരായണൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.