പൂവാർ: സർക്കാരിന്റെ 'ഫസ്റ്റ് ബെൽ' ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം വീടുകളിൽ ഇല്ലാത്ത മത്സ്യതൊഴിലാളി വിഭാഗത്തിലെ കുട്ടികൾക്കായി കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൻസി ജയചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ ക്രിസ്റ്റടിമയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ടൺസ്റ്റൻ സി. സാബു, മെമ്പർ ജോൺ ബായി, ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.