നെടുമങ്ങാട് :പന്തലക്കോട്ട് അമ്പതോളം കുടുംബങ്ങൾ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതായി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,ജെ.ആർ പദ്മകുമാർ,എം.ബാലമുരളി,കല്ലയം വിജയകുമാർ,രാജീവ്,പള്ളിപ്പുറം വിജയകുമാർ, നെടുമങ്ങാട് ഉദയകുമാർ,പട്ടത്താനം സുരേഷ്,സ്വപ്ന സുദർശൻ,മുരളീ കൃഷ്ണൻ,ഗിരിജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.