നെടുമങ്ങാട് :വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റി ആനാട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥൻ നായർ,കല്ലിയോട് ഭുവനേന്ദ്രൻ,വേങ്കവിള രാജശേഖരൻ മൂഴി സുനിൽ,പത്മിനി അമ്മ,വേണുഗോപാലൻ,കുളപ്പള്ളി അജി തുടങ്ങിയവർ സംസാരിച്ചു.