നെടുമങ്ങാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിലെ കടമ്പനാട് വാർഡിൽ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി കപ്പ, വാഴ,മധുരക്കിഴങ്ങ് കൃഷിക്ക് തുടക്കം കുറിച്ചു. മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുവിക്കര വി.വിജയൻ നായർ, ബ്ലോക്ക് മെമ്പർ സുവർണ,കളത്തറ മധു, മനോഹരൻ നായർ,ഭാസിക്കുട്ടി നായർ,ഇ.എം റഹിം,ബിനുകുമാർ,വിശ്വനാഥൻ,രവീന്ദ്രൻ,കൃഷി ഓഫീസർ ഷീബാ തോമസ്,കൃഷി അസിസ്റ്റന്റ് രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.