മുടപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ 192 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനാചരണം നടത്തി. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ലോക്കൽകമ്മിറ്റിയുടെ കീഴിൽ 9 ബ്രാഞ്ചുകമ്മിറ്റികൾ 45 കേന്ദ്രങ്ങളിലും, പെരുങ്ങുഴി ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള 8 ബ്രാഞ്ച് കമ്മിറ്റികൾ 28 കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ.അനിൽ, ബി,ശോഭ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.വി.അനിലൻ, സി.സുര, പെരുങ്ങുഴി സഹകരണ ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ, അഡ്വ. എം.റാഫി, ആർ.രഘുനാഥൻ നായർ, ടി.പ്രശോഭൻ തുടങ്ങിയവർ നേതൃത്വം നൽകി.
കിഴുവിലം പഞ്ചായത്തിൽ കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ബ്രാഞ്ചുകൾ 46 കേന്ദ്രങ്ങളിലും കൂന്തള്ളൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള 12 ബ്രാഞ്ചുകമ്മിറ്റികൾ 73 കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ.ശ്രീകണ്ഠൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എ.എസ്. ബിജു കുമാർ, ആർ.കെ. ബാബു, ഹരീഷ് വാസുദേവ്, സജിം തുടങ്ങിയവർ നേതൃത്വം നൽകി.