കോവളം:കോട്ടുകാൽ,ചപ്പാത്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അമിത വൈദ്യുതി ചാർജ്ജ് വിർദ്ധനയ്ക്കെതിരെ കെ.എസ്.ഇ.ബി കോട്ടുകാൽ സെക്ഷൻ ഓഫീസിനുമുന്നിൽ പ്രതിക്ഷേധ ധർണ നടത്തി.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചപ്പാത്തു മണ്ഡലം പ്രസിഡന്റ് ഹൈസെന്റ് ലൂയിസ്,ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി.പോൾ,ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.സുധാകരൻ,ഭാരതീയദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ഏലിയാമ്മ,യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി വിനോദ് കോട്ടുകാൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു,പഞ്ചായത്ത് അംഗങ്ങളായ സി.എസ്.ഹരിചന്ദ്രൻ, നന്നംകുഴി ബിനു,സുജകുമാരി,വസന്ത,മണ്ഡലം ഭാരവാഹികളായ കുഴിവിള സജി,ശശിധരൻ കുഴിവിള,മധു,അഭീഷ്‌കുമാർ, കർഷകകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബൈജു,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മൂലക്കരു അജിത്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശരത്,മണ്ഡലം പ്രസിഡന്റ് ബഷീർ,കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നന്ദു തുടങ്ങിയവർ പങ്കെടുത്തു.