കാട്ടാക്കട :കാട്ടാക്കട ഗ്രാമപ‍ഞ്ചായത്തിലെ ആമച്ചൽ ഗവ.ആശുപത്രിയിലെ ആശാവർക്കർക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം പഞ്ചായത്തിൽ കണ്ടെയിൻമെന്റ് സോണുകളാക്കിയ വാർഡുകളിൽ വിവേചനം കാട്ടിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ഓഫീസ് ഉപരോധിച്ചു.കോൺഗ്രസ് നേതാക്കളായ ഷാജി ദാസ്,ശ്യാംലാൽ,എസ്.ടി.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ഓഫീസ് ഉപരോധിച്ചത്.