june16a

ആറ്റിങ്ങൽ: ആലംകോട് സ്വദേശി ഖത്തറിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലംകോട് ഷെഫീല മൻസിലിൽ അബ്ദുൽ കലാം (58) ആണ് മരിച്ചത്. രോഗ ബാധിതനായി ഇദ്ദേഹം ദിവസങ്ങളോളം ഖത്തറിൽ ആശുപത്രി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഖത്തർ സമയം രാവിലെ പത്തോടെയായിരുന്നു മരിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡമനുസരിച്ച് അവിടെത്തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം മണക്കാട് കെ.എസ്.ഹോമിലാണ് (റ്റി.സി. 42/236)​ ഇദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ: ഷക്കീല. മകൾ: ജാമിഷ. മരുമകൻ: സൈഫ്.