ബാലരാമപുരം: കർഷക-ക്ഷീരകർഷക മത്സ്യത്തൊഴിലാളി വായ്പകൾ എഴുതി തള്ളണമെന്നും കർഷകർക്കും തൊഴിലാളികൾക്കും അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ജനതാദൾ(എസ്)​ ജില്ലാ പഞ്ചായത്ത് ബാലരാമപുരം ഡിവിഷൻ നേത്യസംഗമം ആവശ്യപ്പെട്ടു. ദേശീയജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.വി.സുധാകരൻ,​അഡ്വ.ജമീലാപ്രകാശം,​നെല്ലിമൂട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.അഡ്വ.ജി.മുരളീധരൻ നായർ (ചെയർമാൻ)​,​നെല്ലിമൂട് സദാനന്ദൻ (കൺവീനർ)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.