കോവളം:വെങ്ങാനൂർ ചാവടി നട ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റംഗങ്ങൾക്ക് എൽ.സി.ഡി. ടിവി വിതരണം ചെയ്തു.പൂർവ്വ വിദ്യാർത്ഥിയും ഗുരുവായുരപ്പൻ അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടറുമായ ഡോ.അനിൽകുമാറാണ് ടിവി സംഭാവന നൽകിയത്.സ്‌കൂൾ പ്രിൻസിപ്പാൾ ബീനാ ടി.എസ്,ഹെഡ്മിസ്ട്രസ്സ് കല ബി.കെ,പി.ടി.എ പ്രസിഡന്റ് ഗിരിവി.ജി,ബാലരാമപുരം പോലീസ് പി.ആർ.ഓ ഭുവനചന്ദ്രൻ നായർ എം.കെ,സ്റ്റാഫ് സെക്രട്ടറി സരേഷ് കുമാർ.കെ,സി.പി.ഒ സന്തോഷ്.ഒ,എ.സി.പി.ഒ അഞ്ചഗോപാൽ,പി.ടി.എ അംഗങ്ങൾ,അദ്ധ്യാപകർ മുതലായവർ പങ്കെടുത്തു.