ബാലരാമപുരം:കൊവിഡ് കാലയളവിലും രക്തദാനം അതിജീവനത്തിന് മാതൃക കാട്ടിയ കൊല്ലക്കോണം ബ്ലഡ് റിലേഷൻ ഓർഗനൈസേഷൻ ചാരിറ്റബിൾ സൊസൈറ്റി അധികൃതരെ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അധികൃതർ ആദരിച്ചു.ബ്ലഡ് ബാങ്ക് ഹെഡ് മീന മറ്റ് സ്റ്റാഫുകൾ എന്നിവർ ചേർന്ന് ബി.ആർ.ഒ പ്രസിഡന്റ് അജിത് കൊല്ലകോണം,സെക്രട്ടറി ആകാശ് കോട്ടുകാൽ, ട്രഷറർ രാഹുൽ ആർ.എസ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.സംഘനയുടെ പ്രവർത്തനങ്ങളിൽ പിൻതുണയും രക്തം നൽകി സഹായിക്കുകയും ചെയ്ത വ്യക്തികൾക്ക് ബി.ആ ർ.ഒ നന്ദി അറിയിച്ചു.