
ഗാബറോൺ : തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ കഴിഞ്ഞ രണ്ട് മാസത്തിലേറെ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത് 150 ലേറെ കാട്ടാനകൾ. സംഭവത്തിൽ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്സ്വാനയിലെ ഒകാവാൻഗോ മേഖലയിലാണ് ആനകൾ കൂട്ടത്തോടെ ചരിഞ്ഞത്. ഈ ആനകളുടെ മൃതദേഹങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആനകൾ വേട്ടയാടപ്പെട്ടതാകാം എന്ന വാദം അധികൃതർ പൂർണമായും തള്ളിക്കളയുകയാണ്.
പ്രാഥമിക പരിശോധനയിൽ മനുഷ്യർ വിഷം നൽകിയതായോ അല്ലെങ്കിൽ ആന്ത്രാക്സോ മറ്റോ ബാധിച്ചിരുന്നതായോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആനകൾ ചരിഞ്ഞതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി സാമ്പിളുകൾ അയൽ രാജ്യമായ സൗത്ത് ആഫ്രിക്കയിലേക്ക് അയച്ചിരിക്കുകയാണ്. കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കൻ ആനകളുടെ മൂന്നിലൊരു ഭാഗം കാണപ്പെടുന്ന രാജ്യമാണ് ബോട്സ്വാന. കഴിഞ്ഞ വർഷങ്ങളായ വേട്ടയാടൽ മൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
കേട്ടതല്ല സത്യം? അതിർത്തിയിൽ വീരമൃത്യു വരിച്ചത് 20 ഇന്ത്യൻ സൈനികരെന്ന് റിപ്പോർട്ട്, 43 ചൈനീസ് സൈനികരെയും വധിച്ചു