photo

നെടുമങ്ങാട് :കൊവിഡ് ഭീതിക്കിടയിലും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുമങ്ങാട്,വിതുര മേഖലകളിൽ മൂവായിരത്തോളം കേന്ദ്രങ്ങളിൽ ധർണ നടത്തി.ഓരോ ബ്രാഞ്ചിനു കീഴിലും കുറഞ്ഞത് അഞ്ച് സമര കേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നു.മാസ്ക് ധരിച്ച് പ്ലക്കാർഡുകൾ ഉയർത്തിയാണ് പാർട്ടി അംഗങ്ങൾ ധർണയിൽ പങ്കെടുത്തത്.നെടുമങ്ങാട്ട് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവനും വിതുരയിൽ ഏരിയ സെക്രട്ടറി അഡ്വ.ഷൗക്കത്തലിയും ഉദ്‌ഘാടനം ചെയ്തു.പാലോട് ടൗണിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ മധു ഉദ്‌ഘാടനം ചെയ്തു.ഇ.ജോൺകുട്ടി അദ്ധ്യക്ഷനായി.അഡ്വ.ബിന്ദു, ജി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.