ബാലരാമപുരം: സ്കൂൾ വിദ്യാർത്ഥികൾക്കായി സർക്കാർ നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി കോട്ടുകാൽ ഗ്രാമപഞ്ചായത്തും ബ്ലോക്ക് റിസോഴ്സ് സെന്റെർ ബാലരാമപുരം സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓൺലൈൻ പഠനക്ലാസിന് പയറ്റുവിള പ്രിയദർശിനി സ്മാരക കലാ സാംസ്കാരിക വേദിയിൽ തുടക്കമായി.കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഹരിചന്ദ്രൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എം.എച്ച്.എസ് മരുതൂർക്കോണം അദ്ധ്യാപകൻ സജു,​ പയറ്റുവിള വാർഡ് മെമ്പർ ഉഷകുമാരി,​വേദി പ്രസിഡന്റ് റ്റി.അനിൽകുമാർ,​ സെക്രട്ടറി സതീഷ് പയറ്റുവിള എന്നിവർ സംബന്ധിച്ചു.