നെയ്യാറ്റിൻകര : ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ സി.പി.എം പ്രവർത്തകർ 685 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.നെയ്യാറ്റിൻകര ജംഗ്ഷനിൽ കെ. ആൻസലൻ എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.രതീന്ദ്രൻ, ഏരിയാ സെക്രട്ടറി പി.കെ രാജ്‌മോഹൻ,സി.ഐ.ടി.യു ദേശീയ കൗൺസിലംഗം വി.കേശവൻകുട്ടി, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ആറാലുംമൂടിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ള്യു.ആർ.ഹീബ,പെരുങ്കടവിള പഞ്ചായത്താഫീസിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ സുനിത,കമുകിൻകോട് വി. രാജേന്ദ്രൻ,മാരായമുട്ടത്ത് ടി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.