കൊച്ചി: കാരുണ്യ ചികിത്സാ സഹായം ലോട്ടറിയിൽ ഉൾപ്പെടുത്തുക, 40 രൂപ ടിക്കറ്റ് വില 30 രൂപയാക്കുക, ജി.എസ്.ടി കുറച്ച് കമ്മീഷൻ കൂട്ടുക, സമ്മാനങ്ങൾ വർദ്ധിപ്പിക്കുക, ലോട്ടറി തൊഴിലാളികളെ ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുക, അന്യ സംസ്ഥാന ലോട്ടറിയുടെ വരവ് തടയുക,എഴുത്ത് ലോട്ടറിക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എറണാകുളം ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ

ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ടി സേവ്യർ ഉദ്ഘാടനം ചെയ്തു. സൈമൺ ഇടപ്പള്ളി, ജ്യോതിഷ്, സെബി, അപ്പു, അമ്മു എന്നിവർ സംസാരിച്ചു