കാഞ്ഞിരംകുളം:വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കാഞ്ഞിരംകുളം വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വൈ.സരസ ദാസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി സി.എസ്.ലെനിൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണി,ജില്ലാ പഞ്ചായത്ത് മെമ്പർ എം.സുജാത, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.