വെള്ളറട: അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മലയോര മേഖലയിൽ നിരവധിപേർ അഞ്ഞൂറോളം കേന്ദ്രങ്ങളിലായി അണിചേർന്നു. നാറാണിയിൽ നടത്തിയ പ്രതിഷേധ സംഗമം ഏരിയാ സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്തു. അമ്പൂരി മേഖയിലെ വിവിധ ബ്രാഞ്ചുകളിൽ നടത്തിയ പ്രതിഷേധ ദിനാചരണത്തിന് തോട്ടത്തിൽ മധു,കുടപ്പനമൂട് ബാദുഷ തുടങ്ങിയവർ നേതൃത്വം നൽകി. കിളിയൂർ മേഖയിൽ പനച്ചമൂട് ഉദയനും എസ്. നീലകണ്ഠനും നേതൃത്വം നൽകി. വെള്ളറട മേഖലയിൽ വി. സനാതനനും,ടി.എൽ. രാജും,വിമല മേബലും, ഒറ്റശേഖരമംഗലത്ത് റ്റി. ചന്ദ്രബാബുവും, കെ.എസ്. സദാശിവൻ നായരും, കെ.പി. ഇബ്രാഹിമും നേതൃത്വം നൽകി.ആര്യങ്കോട് മേഖലയിൽ ബി. കൃഷ്ണപിള്ള,തുടലി സദാശിവൻ, സി.എസ്. ഗീത രാജശേഖരനും, കെ.എസ്. മോഹനൻ, വി. മോഹനൻ പശുവെണ്ണറ രാജേഷ്, എ.എസ്. ജീവൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ആനാവൂർ മേഖയിലെ പ്രതിഷേധ സംഗമത്തിന് ഡി.കെ. ശശി നേതൃത്വം നൽകി.ജി. കുമാർ ,റ്റി. വിനോദ്,വി.എസ് ഉദയൻ , കെ. സോമശേഖരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുന്നത്തുകാൽ മേഖയിലും പ്രതിഷേധം നടത്തി.