വിതുര :വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റി തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. ചായം സുധാകരന്റെ അദ്ധ്യക്ഷതയിൽ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തോട്ട് മുക്ക് അൻസർ,അഡ്വ.ബി.ആർ എം.ഷഫീർ, മലയടി പുഷ്പാഗദൻ,എൻ.എസ്. ഹാഷിം,ഷൈലജാ ആർ. നായർ, പൊൻപാറ സതീഷ്, കെ.എൻ. അൻസർ, സുവർണ കുമാർ,തോട്ട് മുക്ക് സലിം, റമീസ് ഹുസൈൻ,പീരു മുഹമ്മദ് തൊളിക്കോട് ഷംനാദ്, സത്താർ,സെൽവരാജ്, ചെറുവക്കോണം സുകുമാരൻ, സുഷമ, രമ, ഷെമിഷംനാദ്, ലിജി, സുരേന്ദ്രൻ നായർ,വിജയരാജ്, പുരുഷോത്തമൻ, ഷൈൻ പുളിമൂട് എന്നിവർ സംസാരിച്ചു.