വെള്ളറട: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വൈദ്യുതി ആഫീസുകൾക്കു മുന്നിൽ ധർണ്ണ നടത്തി. കുന്നത്തുകാൽ വൈദ്യുതി ആഫീസിനു മുന്നിൽ നടന്ന ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി പാറശാല സുധാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ: രാജരാജ സിംഗ് അദ്ധ്യക്ഷനായി. വണ്ടിത്തടം പത്രോസ് , എം. റജി, ജയകുമാർ, ഷാജിമോൻ വിൽസന്റ് തുടങ്ങിയവർ പങ്കെടുത്തു. വെള്ളറട, കിളിയൂർ, മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട വൈദ്യുതി സെക്ഷൻ ആഫീസിനു മുന്നിൽ നടന്ന ധർണ്ണ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിളിയൂർ മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക് അദ്ധ്യക്ഷനായി. എം. രാജ് മോഹനൻ, ഡി.ജി. രത്നകുമാർ, കെ. ദസ്തഹീർ, സാബുപ്പണിക്കർ, ജയചന്ദ്രൻ, പാക്കോട് സുധാകരൻ, മണ്ണാത്തിപ്പാറ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.