covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് രണ്ടു പേർക്കും മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 47 പേർ വിദേശത്ത് നിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ചികിത്സയിലായിരുന്ന 60 പേർ ഇന്നലെ രോഗമുക്തരായി.

ആകെ രോഗബാധിതർ 2620

ചികിത്സയിലുള്ളവർ 1366

രോഗമുക്തർ 1234

മരണം 20

ഒരു ഹോട്ട് സ്‌പോട്ട് കൂടി

തിരുവനന്തപുരം - കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്‌പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളാണ് ഉൾപ്പെടുന്നത്. ആകെ 110 ഹോട്ട് സ്‌പോട്ടുകൾ.