petta

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് മുന്നിലെ മരച്ചില്ല ഒടിഞ്ഞുവീണ് കാർ തകർന്നു. നഗരസഭയുടെ ഓപ്പൺ ആഡിറ്റോറിയം വളപ്പിൽ നിന്ന മരത്തിന്റെ കൂറ്റൻ ചില്ലയാണ് ഒടിഞ്ഞുവീണത്. ആഡിറ്റോറിയത്തിനു സമീപം പാർക്ക് ചെയ്‌തിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് ചില്ല വീണത്. ഒരു കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഒരു കാറിന്റെ മുകൾ വശത്ത് നിസാര പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 1.30നായിരുന്നു സംഭവം. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ചാക്ക ഫയർഫോഴ്സിലെ അലി അക്ബർ, രഞ്ജിത്ത്, ബിജുകുമാർ, അജീഷ് എന്നിവരടങ്ങുന്ന സംഘമെത്തി മരം മുറിച്ചുമാറ്റി.