ആറ്റിങ്ങൽ: സർക്കാരിന്റെ വികലമായ മദ്യ നയത്തിലും അനധികൃതമായി ബാർ ലൈസൻസുകൾ അനുവദിക്കുന്നതിലും പ്രതിഷേധിച്ച് ഗാന്ധി ദർശൻ യുവജന സമതി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിനു മുന്നിൽ ധർണ നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ. അഭിജിത് എസ്.കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഹദ്.എ.എൻ അദ്ധ്യക്ഷത വഹിച്ചു. സാജിദ്,​ നജീബ്,​ അശ്വൻ,​ നൈസ്ഖാൻ,​ യാസിൻ,​ സുനു എന്നിവർ നേതൃത്വം നൽകി.