മലയിൻകീഴ്: ജനമൈത്രി പൊലീസ് മലയിൻകീഴ് സ്‌റ്റേഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിന് ടെലിവിഷൻ വാങ്ങി നൽകി.നെടുമങ്ങാട് ഡി.വൈ.എസ്.പി.ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വിദ്യാർത്ഥികളുടെ വീടുകളിലെത്തി മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,വി.എച്ച്.എസ്.സി,തിരുമല സ്‌കൂൾ,നീറമൺകര എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങിൽ പഠിയ്ക്കുന്ന ഇന്ദ്രജ,സഹോദരൻ വിഷ്ണു,ശ്രീജിത്ത്,മുരുകൻ,മിനിമോൾ,ആർദ്ര വിജയൻ എന്നിവർക്കാണ് ജനമൈത്രി പൊലീസ് ടി.വി.നൽകിയത്.മലയിൻകീഴ് സി.ഐ. ബി.അനിൽകുമാർ,എസ്.ഐ.ആർ.രാജേഷ്,ജനമൈത്രി പൊലീസ് ഓഫീസർ ഹരീഷ്,അദ്ധ്യാപകൻ വേണു തോട്ടുംകര എന്നിവർ പങ്കെടുത്തു.