kseb
photo

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ കുടുംബശ്രീ വഴി കരാറടിസ്ഥാനത്തിൽ ഹെൽപ്പർ,ഡാറ്റാ എൻട്രി തസ്തികളിൽ പുറം വാതിൽ നിയമനത്തിനുള്ള നീക്കത്തെ ബോർഡ് ന്യായീകരിച്ചു.

സ്ഥാപനത്തിന്റെ അപ്പോഴുള്ള ആവശ്യം നേരിടുന്നതിനാണ് നിശ്ചിതനിരക്കിൽ ദിവസ വേതനത്തിൽ ആളുകളെ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുമായി കരാറിൽ ഏർപ്പെട്ടതെന്ന് കെ.എസ് ഇ.ബി അധികൃതർ വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു. ഇവർക്ക് ദിവസവേതനമാണ് നൽകുന്നത്. ഇത്തരക്കാരുടെ സ്ഥിരം തസ്തിക കെ.എസ്.ഇ.ബിയിൽ ഇല്ല. സ്ഥിരം തസ്തികയിലേയ്ക്ക് പി.എസ്.സി വഴിയും ചുരുങ്ങിയ കാലയളവിലേയ്ക്ക് എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയും നിയമനം നടത്താം ..എന്നാൽ,.ആവശ്യം കഴിയുമ്പോൾ ദിവസ വേതനക്കാരുടെ സേവനം പൂർത്തിയാകും. അതുവരെയുള്ള വേതനത്തിനേ അർഹതയുള്ളൂ. മറ്റൊരാനുകൂല്യവും ഇവർക്ക് ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

കെ.എസ്.ഇ.ബിയിൽ ചട്ടങ്ങൾ മറികടന്ന് വൻ തോതിൽ വഴിവിട്ട കരാർ നിയമനങ്ങൾക്ക് കുടുംബശ്രീയുമായി കരാർ ഒപ്പിട്ട വിവരം കേരളകൗമുദിയാണ് പുറത്ത് കൊണ്ടുവന്നത്.