ആറ്റിങ്ങൽ:പ്രവാസികൾ നാട്ടിലേക്ക് മടങ്ങും മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണമെന്ന കേരള സർക്കാർ ഉത്തരവിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻപിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മംഗലപുരം പ‍ഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം നടന്നു.ജില്ലാ പ്രസിഡന്റ് പ്രൊഫ:തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.യഹിയാ ഖാൻ പടിഞ്ഞാറ്റിൽ,എ.ആർ നിസാം കോട്രകരി,കെ.കെ.വനം മാഹീൻ,​സലീം ചിറവിള ,പൊയ്കയിൽ അബ്ദുൽ സലാം,മോഹനൻ,സലിം കെ.കെ വനം,അനസ് പൊയ്കയിൽ,സഫീർ തോന്നയ്ക്കൽ,അബുസാലി എന്നിവർ പങ്കെടുത്തു.