തിരുവനന്തപുരം: നഗരസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഇരുനിലകളിലായി ആധുനിക രീതിയിലുള്ള വനിതാസൗഹൃദ കേന്ദ്രം ഒരുങ്ങുന്നു. വനിതാസൗഹൃദ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, പാളയം രാജൻ, ഐ.പി. ബിനു, കൗൺസിലർമാരായ ഐഷ ബേക്കർ, അഡ്വ. ജയലക്ഷ്മി, എൻ. അനിൽകുമാർ., സി. ഓമന, സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ പങ്കെടുത്തു . മുലയൂട്ടൽ കേന്ദ്രവും ജീവനക്കാരുടെ കുട്ടികൾക്കായി ക്രഷും, ഉദ്ധ്യാനവും, ഫൗണ്ടേഷനും ഉൾപ്പെടുന്നതാണ് സൗഹൃദ കേന്ദ്രം. 1550 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ ഫീഡിംഗ് റൂമും കുട്ടികൾക്കുള്ള ക്രഷുമായിരിക്കും. മുകളിലത്തെ നിലയിലാണ് റെസ്റ്റ് റൂം. ഇരുനിലകളിലായി നാല് ടോയ്ലെറ്റുകളുമുണ്ടാവും.