നാഗർകോവിൽ: കന്യാകുമാരി മണവാളക്കുറിച്ചി പൊലീസ് ഇൻസ്‌പെക്ടർ തങ്കരാജിന് കൊവിഡ്. ഇൻസ്പെക്ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ പൂട്ടി. ഇയാൾ താമസിക്കുന്ന അപ്പാർട്ടുമെന്റിന്റെ അടുത്തുള്ള യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉറവിടം കണ്ടു പിടിക്കാൻ ആരോഗ്യ പ്രവർത്തർക്ക് കഴിഞ്ഞില്ല. ഇയാളുടെ ഡ്രൈവറെയും സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും സ്രവ സാംപിളുകൾ എടുത്ത ശേഷം ക്വാറിന്റൈൻ ചെയ്തു.