r-watherrg

തിരുവനന്തപുരം: 2019ലെ പ്രളയത്തിൽ വീടുകൾക്ക് പൂർണമായി നാശനഷ്ടം നേരിട്ടവരിൽ ആദ്യഗഡു ധനസഹായം കൈപ്പറ്റിയവർ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകണം. തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ട് റീബിൽഡ് കേരള വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ രണ്ടും മൂന്നും ഗഡുക്കൾ ഒന്നിച്ചു ലഭിക്കും.