തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലടക്കം വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ വ്യക്തമാക്കി. ബാംബു ഉത്പന്നങ്ങളുടെ വിപണനോത്ഘാടനത്തിനെത്തിയ മന്ത്രി വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് പ്രതികരണമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പല ഗൾഫ് രാജ്യങ്ങളിലും പരിശോധനയ്ക്കുള്ള സൗകര്യങ്ങളില്ലെന്ന പരാതി വ്യാപകമാണ്. കേരളത്തിന്റെ അഭ്യർത്ഥന മാനിച്ച് സൗദിയും മസ്ക്കറ്റിലെ ഇന്ത്യൻ എംബസ്സിയും കഴിഞ്ഞ ദിവസം യാത്രയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.