online-classes-

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകളും തമിഴ്, കന്നട മീഡിയം ക്ലാസുകളും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസുകളും ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി കുട്ടികൾക്ക് whtie board ssk എന്ന യൂ ട്യൂബ് ചാനലിലൂടെയും തമിഴ് മീഡിയം ക്ളാസുകൾ youtube.com/drcpkd, കന്നട ക്ളാസുകൾ youtube.com/kitekasaragod എന്ന ലിങ്കിലും ലഭിക്കും. തമിഴ് ക്ളാസുകൾ പാലക്കാട്,​ ഇടുക്കി,​ ജില്ലകളിലും കന്നട ക്ളാസ് കാസർകോട് ജില്ലയിലും ഏതാനും പ്രാദേശിക ചാനലിലും ലഭിക്കും. വി.എച്ച്.എസ്.ഇ ക്ളാസുകൾ VHSEeVIDYALAYAM എന്ന യൂട്യൂബ് ചാനലിലും ലഭിക്കും.