തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ വിതരണ മേഖലയിലെ മിനിമം വേതനം പുതുക്കി. അടിസ്ഥാനവേതന നിരക്കിൽ മാനേജർ തസ്തികയ്ക്ക് 16,790 രൂപയാണ് പുതുക്കിയ പ്രതിമാസവേതനം. മാർക്കറ്റിംഗ് കൺട്രോളർ, ചീഫ് അനലിസ്റ്റ്, അക്കൗണ്ട്‌സ് ഓഫീസർ എന്നിവർക്ക് 15,100 രൂപയും അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, പായ്ക്കിംഗ് സൂപ്പർവൈസർ, പർച്ചെയ്‌സ് മാനേജർ, പർച്ചെയ്‌സ് ഓഫീസർ, സെയിൽസ് മാനേജർ, സെയിൽസ് ഓഫീസർ തസ്തികകളിൽ 13,975 രൂപയുമാണ് പുതുക്കിയ പ്രതിമാസവേതനം.