തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽ വാസിയെ
പൊലിസ് അറസ്റ്റ് ചെയ്തു. ധർമ്മശാല തളിയിലെ കെ.വി.വിജയന്‍(55)നെയാണ് തളിപ്പറമ്പ് സി. ഐ എൻ.കെ.സത്യനാഥൻ,
എസ് .ഐ പി.സി..സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു സംഭവം. ത്രാസ് വാങ്ങാന്‍ വിജയന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ വീടിന്റെ സെൻട്രൽ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് ഈയാൾക്കെതിരെ കേസെടുത്തത്.