തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് പുറത്തിറക്കുന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നവർക്ക് ഇനിയുളള ദിവസങ്ങളിൽ അപേക്ഷ നൽകാം. തുടർന്ന് പുതുക്കിയ വോട്ടർപട്ടിക ആഗസ്റ്റിൽ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബർ അവസാനത്തോടെയാകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടർമാർ ഇക്കുറി വർദ്ധിക്കുമെന്നാണ് കണക്ക്.