narendr-

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുൽ ചോദിച്ചു. ഇന്ത്യയിലേക്ക് കടക്കാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്നും രാഹുൽ ചോദ്യമുന്നയിച്ചു.

അതേസമയം ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റെന്നാണ് സൂചന. 20 സൈനികർ വീരമൃത്യു വരിച്ചതായാണ് കരസേനയുടെ ഔദ്യോഗിക സ്ഥിരീകരണം. സംഘർഷത്തെത്തുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

ഇന്ത്യൻ സൈനികരിൽ ചിലരെ കാണാനില്ലെന്നും, ചിലർ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഏത്ര പേർക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘർഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘർഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. അതിർത്തിയിൽ എന്താണ് നടന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.