us-warships

വാഷിംഗ്ടൺ: ചൈനയെ തളയ്ക്കാൻ അമേരിക്ക സന്നാഹവുമായി രംഗത്ത്. ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിൽ നിരവധി ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. പസിഫിക് സമുദ്ര മേഖലയിൽ 24 മണിക്കൂറിനുള്ളിൽ സൈനികരുടെ വൻവ്യൂഹത്തെയാണ് അമേരിക്ക വിന്യാസിച്ചിരിക്കുന്നത്.

യുദ്ധക്കപ്പലുകൾക്ക് പുറമെ ഇന്തോപസിഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികൾ അമേരിക്ക അധികമായി വിന്യസിച്ചു. 2017 ൽ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികൾ പസിഫിക് സമുദ്ര മേഖലയിൽ എത്തുന്നത്.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. 43 ചൈനീസ് സൈനികർക്കും ജിവഹാനിയോ പരിക്കോ പറ്റിയെന്നും സൂചനയുണ്ട്.