മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ദളിത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിൽ അഞ്ജലിയാണ് മരിച്ചത്. രണ്ട് മൂത്ത സഹോദരിമാരോടൊപ്പം ടി.വി കാണുകയായിരുന്ന അജ്ഞലി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. സമയമേറെയായിട്ടും അനുജത്തി തിരിച്ചുവരാതിരുന്നതോടെ സഹോദരിമാർ നടത്തിയ തിരച്ചിലിലാണ് അജ്ഞലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് അജ്ഞലിയ്ക്കുണ്ടായിരുന്നത് എന്ന് വീട്ടുകാർ ആരോപിക്കുന്നു.കുടുംബവഴക്കാവാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.