തിരുവനന്തപുരം: ബാത്ത് റൂമിൽ വീണ് മദ്ധ്യവയസ്കൻ മരിച്ചു. മഞ്ച സ്വദേശി റെജിനാണ് (65)മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ബാത്ത് റൂമിൽ വീണ് അബോധാവസ്ഥയിൽ കണ്ടെത്തിയ റെജിനെ വീട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.