pic

ദോഹ: കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശിനി ഖത്തറിൽ മരിച്ചു. കൊയിലാണ്ടി സഫ മൻസിലിൽ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53)ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവർ പനിബാധിച്ച് ഇന്റസ്ട്രിയൽ ഏരിയയിലെ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായത്. ദോഹയിൽ ബിസിനസ് നടത്തുന്ന ഹാഷിമും കുടുംബവും 25 വർഷത്തോളമായി ഖത്തറിലാണ്. മക്കൾ: റംഷി, റിൻഷ. മരുമക്കൾ: ശബ്നം, ആശിഖ്. മൃതദേഹം ഖത്തറിൽ കബറടക്കി.