china-pakistan-

ശ്രീനഗർ: ജമ്മു കാശ്മീരിൽ പാകിസ്ഥാൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജവാദ് ബാജ്വ സൈനിക മേധാവികളുമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംയുക്തസേന സമിതി ചെയർമാൻ ജനറൽ നദീം റാസ, സൈനിക മേധാവി ജനറൽ ഖ്വമാർ ജവാദ് ബാജ്വ, നാവികസേനാ മേധാവി അഡ്മിറൽ സഫർ മെഹമൂദ് അബ്ബാസി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർ ഖാൻ എന്നിവരും ഐ.എസ്‌.ഐ മേധാവി ലഫ്. ജനറൽ ഫൈസ് ഹമീദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പാകിസ്ഥാന്റെ എല്ലാ സൈനിക മേധാവികളും രഹസ്യാന്വേഷണ വിഭാഗം തലവന്മാരും യോഗം ചേർന്ന സാഹചര്യത്തിൽ ഗൗരവപൂർവമായ ചർച്ച നടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കാശ്മീർ മേഖലയിലെ ഇന്ത്യയുടെ സൈനികവിന്യാസം, നിലവിലെ ഭരണകൂട സംവിധാനം എന്നിവയെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നതായാണ് സൂചന.

2008ലെ ബലാകോട്ട് സംഭവത്തിനുശേഷം ആദ്യമായാണ് സൈനിക മേധാവികൾ ഐ.എസ്‌.ഐ ആസ്ഥാനത്ത് ഒന്നിക്കുന്നത്. ലഡാക്കിൽ കഴിഞ്ഞ ദിവസം ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്കെതിരായ നീക്കത്തിനുള്ള പദ്ധതിയിടുന്നതാണോയെന്നും സംശയമുണ്ട്. പ്രത്യേകിച്ച് ചൈന ഇന്ത്യക്കെതിരെ അക്രമം നടത്തിയ സാഹചര്യത്തിൽ.